കരിപ്പൂർ... കണക്കുകൾ കഥ പറയുന്നു

| No comment
കരിപ്പൂർ ശേഷിയില്ലാത്ത വിമാനതാവളമാണെന്ന് പറയുന്നതാണ് ശരിക്കും വിഗലാംഗതബാധിച്ച ചിന്താഗതി. 777 കരിപ്പൂരിൽ ഇറക്കുവാൻ 2300 മീറ്റർ റൺവേ മാത്രം മതിയെന്ന് ലോകത്തിലെ ഉന്നത വിമാന കമ്പനികൾ പറയു ന്നു. എമിറേറ്റ്സ് എയർലൈൻസ് ഫുൾ ലോഡ് യാത്രക്കാരെയും, അവരുടെ ബഗ്വേജുമായി കരിപ്പൂരിൽ നിന്നും ഗൾഫു നാടുകളിലേക്ക് പറക്കാമെന്ന് അറിയിച്ചു.സൌദീ എയർ കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് ഫുൾ ലോഡുമാ യി സർവീസ് നടത്തുവാൻ 2200 മീറ്റർ റൺവേയാണ് ആവശ്യപ്പെട്ടത്.

കരിപ്പൂരിന് 2850 മീറ്റർ ഏതാണ്ട് 9860 അടി റൺവേ ഉണ്ട്.ചെന്നൈയിലും ഏതാണ്ട് 10500 അടി റൺവെയാണ് നിലവിൽ....
ഒരു ബോയിങ്ങ് 777 വിമാനത്തിന് ടാങ്ക് നിറയെ ഇന്ധനത്തിന് 12 മണിക്കൂർ ഡയരക്ട് പറക്കാം. ഒരു മണിക്കൂർ പറക്കുവാൻ 4.5 ടൺ ഇന്ധനം വേണം. ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പറക്കാനുള്ള സമയം 3 മണിക്കൂർ 10 മിനുറ്റ്. അതിനായി 5 മണിക്കൂറിനുള്ള ഇന്ധനം നിറച്ചാൽ മതി. 22.5 ടൺ ഇന്ധനം മതി. അവിടെ തന്നെ ഇന്ധനം ഭാരം കുറയുന്നു.ഇത് പോലെ ജിദ്ദ യിൽ നിന്നാണെങ്കിലും, 5 മണിക്കൂർ യാത്രയാണെങ്കിൽ അത്രയും പറക്കാ നുള്ള ഇന്ധനം നിറച്ചു ലോഡ് പെനാൽട്ടി ബാലൻസ് ചെയ്‌777 പോലുള്ള വലിയ വിമാനങ്ങൾ ഇറക്കാൻ 2400 ന് താഴെ റൺവേ മതിയെന്ന് വിമാന കമ്പനികൾ പറയുമ്പോൾ DGCA ഏകപക്ഷീയമായി കരിപ്പൂരിനെ തകർക്കു ന്നത് മറ്റൊരു ലക്ഷ്യത്തിന് മാത്രമാണ്.
കരിപ്പൂരിൽ വിദഗ്ദ പരിശോധനകൾക്ക് വരുന്നJP അലക്സിനെ പോലുള്ള വരോട് വെല്ലുവിളിയായി തന്നെ പറയാനുള്ളത് ഇതാണ്,,,,, ,,,,,എമിറേറ്റ്സ് / എയർ ഇന്ത്യ/ അടക്കമുള്ള വിമാന കമ്പനികളുടെ ഉയർന്ന സാങ്കേതിക വിദഗ്ദരമായി ഒരുമിച്ച് കരിപ്പൂരിനെ പരിശോധിക്കുവാൻ തയ്യാറുണ്ടോ???അങ്ങിനെ സംയുക്തമായ ഒരു നീക്കം നടക്കുകയാണെങ്കിൽ എയർപോർട്ട് അതോറിറ്റിയില ഉയർന്ന ചാരൻ വെട്ടിലാകും..... സംശയമില്ല.

കരിപ്പൂർ ജന്മനാൽ വിഗലാകനാണെന്ന വാദം നെടുമ്പാശ്ശേരിക്ക് അനുഗ്ര ഹം ചൊരിയാനാണ്,, അലക്സുമാരുടെ ഇത്തരം വാദഗതികൾ പൊള്ളത്ത രവും തികഞ്ഞ അടിസ്ഥാന രഹിതവുമാണ്.
കരിപ്പൂരിന് നിലവിലെ സാഹചര്യത്തിൽ തന്നെ വലിയ വിമാനങ്ങൾ ഇറ ക്കാൻ കഴിയുമെന്നതും, കരിപ്പൂർ ജന്മനാൽ വിഗലാങ്കനാണോ എന്ന കാര്യ വും സാമാന്യബുദ്ധി പ്രയോഗിച്ച് ഗൂഗിളിൽ പരിശോധിച്ചാൽ വ്യക്തമാകും. കോഡ് D/ C/F/E/പോലുള്ള വ്യത്യസ്ഥ ഗണത്തിൽ പെട്ട വിമാനങ്ങൾക്ക് ലോഡ് ഭാരത്തിനനുപാതമായി എത്ര മീറ്റർ റൺവേ വേണമെന്ന് പ്രതിപാദി ക്കുന്ന വിശദമായ ഗ്രാഫ് ലഭ്യമാണ്.
എമിറേറ്റ്സും, സൌദിയയും ലോകത്തിന്റെ പ്രശസ്ഥ വിമാന കമ്പനികളാ .ണ്,,, കരിപ്പൂരിന്റെ 2400 ന് താഴെ റൺവേകളിൽ Wide Body ഇറക്കാമെന്ന് അവരുടെ സർക്കുലർ MDF ന്റെ കൈവശം ലഭ്യമാണ്. വിമാനതാവളങ്ങളിൽ വിമാനമിറക്കുന്നതിന്റെ ഉയർന്ന ഉത്തരവാദിത്വമാണ് ഓപ്പറേറ്റർമാർക്കു ള്ളത്. അതിനെ അവഗണിച്ച് JP അലക്സിന്റെ ഗുഡാലോചന തികഞ്ഞ രാജ്യദ്രോഹമാണ്.
ഒരു മാസത്തിൽമൂന്നര കോടി രൂപ എമിറേറ്റ്സിൽ നിന്ന് മാത്രം കരിപ്പൂരിന് വരുമാ നം ഉണ്ടായി., JP അലക്സിന്റെ അട്ടിമറി മൂലം 250 കോടി രൂപയാണ് കേന്ദ്ര സർക്കാ രിന് നഷ്ട്ടമാകുന്നത്.

ആഴ്ച്ചയിൽ 55 സർവ്വീസുകൾ കുറഞ്ഞു., ദിവസത്തിൽ 2500 സീറ്റുകൾ ഇല്ലാതായി, വർഷത്തിൽ 26000 ടൺ കാർഗ്ഗോ കയറ്റുമതി സ്തംഭിച്ചു. സംസ്ഥാന സർക്കാർ KSIEകോടികൾ മുതൽ മുടക്കി സ്ഥാപിച്ച കാർഗ്ഗോ ടെർമിനൽ സ്മശാന മൂകതയായി,
പ്രവാസിയാത്രക്കാർക്ക് FBA (Free Bagage Allowances) വെട്ടി കുറച്ചു.
ഗൾഫിൽ നിന്നും, നെടുമ്പാശ്ശേരിയെക്കാൾ 65 എയർ നോട്ടിക്കൽ മൈൽ ദൂരം കുറഞ്ഞ കോഴിക്കോട്ടേക്ക് ദൂരം കൂടുതലുള്ള നെടുമ്പാശ്ശേരിയെക്കാ ൾ പതിന്മടങ്ങ് വിമാനക്കൂലി കുറഞ്ഞ ദൂരത്തിന് കരിപ്പൂരിലേക്കുള്ള യാത്ര ക്കാർ നൽകേണ്ടി വരുന്നു.
കോഴിക്കോട് നിന്നും 4 വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയിരു ന്നത്, തിരുവനന്തപുരത്ത് 12 വിദേശ വിമാന കമ്പനികളും, നെടുമ്പാശ്ശേരിയി ൽ 16 വിദേശ വിമാന കമ്പനികളും സർവീസ് തുടരുന്നു. കണക്കുകൾ പരി ശോധിക്കുമ്പോൾ കോഴിക്കോട് നിന്നുള്ള യാത്രക്കാരായിരുന്നു മുന്നിൽ., തിരുവനന്തപുരം കോഴിക്കോടിനെ താരതമ്യം ചെയ്യുമ്പോൾ 30% വരെ എത്തുന്നില്ല.
ഇവിടെ സുരക്ഷാ പ്രശ്നം, ടാബിൾ ടോപ്പ്, ഇതെല്ലാം കരിപ്പൂരിനെ തകർത്ത് സമ്പന്നരാവാനുള്ളവരുടെ മുറി ന്യായങ്ങൾ ,,,ഇവർക്ക് ധൈര്യമുണ്ടെങ്കിൽ വിമാന കമ്പനികളുടെ സാങ്കേതിക വിദഗ്ദരെയും കൂട്ടി സംയുക്തമായി പരിശോധന നടത്തിയാൽJP അലക്സ് എന്ന മാന്യൻ ഈ മേഘലയിൽ തികഞ്ഞ ചാരനാണെന്ന് തെളിയിക്കപ്പെടും, കൂടെ കരിപ്പൂർ വിഗലാഗനാ ണെന്ന വാദഗതിയും തകർന്നടിയും.


ലേഖകൻ
കെ.എം.ബഷീർ, കോഴിക്കോട് 
https://www.facebook.com/kmbasheergulf?fref=nf 
Tags :

No comments:

Post a Comment

What is the best bloggin site

Popular Posts

Category